നാല് വയസുകാരനെ പുലി കടിച്ചു കൊന്നു : സംഭവം തൃശൂരിൽ

Friday, February 09 2018
img

തൃശൂർ: തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. സെയ്തുള്ള എന്ന നാല് വയസുകാരനാണ് ഈ ദാരുണാന്ത്യം. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തല വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകനാണു മരിച്ച സെയ്ദുള്ള.