ബസ് ഉടമകൾ സമരം പിൻവലിച്ചു

Tuesday, February 20 2018
img

നിരവധി ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ അനശ്ചിതകാല ബസ് സമരം ഒടുവില്‍ പിൻവലിച്ചു.ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചെന്ന വാക്കോടെ ബസ് ഉടമകൾക്കും അവസാനം പിന്മാറേണ്ടി വന്നു.

ഡീസൽ വില വർദ്ധനവ് മൂലം മിനിമം ചാർജ് 8 രൂപയാക്കുക ,വിദ്യാത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അഞ്ച് ദിവസം നീണ്ടുനിന്ന ബസ് സമരം വളരെ പ്രതീക്ഷയോടെയാണ് ഉടമകൾ കണ്ടെതെങ്കിലും ഈ സമരംകൊണ്ട് നേട്ടമുണ്ടായത് കെ എസ് ആർ ടി സിക്കും സംസ്ഥാന സർക്കാരിനുമാണ്.ബസ് സമരത്തെത്തുടർന്നു കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയർന്നു.