കൊലയാളി സംഘത്തില്‍ ആകാശ് ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തൽ

Tuesday, February 20 2018
img

കണ്ണൂർ: ശുഹൈബിന്റെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് മാധ്യമങ്ങളോട് ഇത് വെളിപ്പെടുത്തിയത്. വെട്ടിയത് മൂന്നു പേരാണെന്നും ആകാശിന്റെ അത്ര ശരീര വലുപ്പം ഇല്ലാത്തവരാണ് വെട്ടിയതെന്നും നൗഷാദ് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തുകയായിരുന്നു. മുഖം മറച്ച നിലയിലാണ് കൊലയാളികള്‍ എത്തിയതെന്ന് നൗഷാദ് പറഞ്ഞു.

ശരീരപ്രകൃതി അനുസരിച്ച്‌ 26-27 വയസുള്ള മൂന്നംഗ സംഘമാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നും നൗഷാദ് വെളിപ്പെടുത്തി. പുറകോട്ടു വളഞ്ഞ വാൾ ആണ് ഉപയോഗിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. ഇതോടെ സിപിഎം നൽകിയത് ഡമ്മി പ്രതികളെ ആണെന്ന വാദം ശക്തമാകുകയാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കടയിലെ ബെഞ്ച് ഉപയോയിച്ച്‌ അക്രമം തടഞ്ഞതിനാലാണ് തനിക്ക് അധികം പരുക്കേല്‍ക്കാതെ രക്ഷപെട്ടതെന്നും നൗഷാദ് പറഞ്ഞു.