കരിപ്പൂരിൽ ലഗ്ഗേജ് നഷ്ടപ്പെടുന്നത് തുടർക്കഥ

Tuesday, February 20 2018
img

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജ് നഷ്ടമാകൽ തുടർക്കഥയായിരിക്കുകയാണിപ്പോൾ. വർഷങ്ങളുടെ അധ്വാനത്തിൽ നിന്നും സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വാങ്ങികൊണ്ട് വരുന്നതും മറ്റു പലർക്കും നൽകാൻ ഏൽപ്പിച്ചതുമായ നിരവധി വിലപിടിപ്പുള്ള ബാഗുകളും വസ്തുക്കളുമാണ് ഇവർക്ക് ഇവിടെ വച്ച് നഷ്ടമാകുന്നത്. അഞ്ച് മാസത്തിനിടെ കരിപ്പൂർ പൊലീസ്റ്റേഷനിൽ മാത്രം 14 പരാതികളാണ് ലഗേജ് നഷ്ടപ്പെന്ന് കാണിച്ച് ലഭിച്ചത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും തുടർ നടപടികളിൽ പ്രവാസികൾ താൽപര്യം കാണിക്കാത്തത് അന്വേഷണം വഴിമുട്ടുകയാണ് പതിവ്.