45000 ക്ലാസ്‍‌മുറി ഹൈടെക്‍ ആകുന്നു; ഉദ്‍ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു...

Monday, February 23 2015
img

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ‐ എയ്‍ഡഡ്‍ മേഖലയിലെ 4775 സ്‍കൂളിലെ 45,000 ക്ലാസ്‍ മുറി ഹൈടെക്‍... ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ്‍ ഐടി ക്ലബ്ബുകളുടെയും ഉദ്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആലപ്പുഴ, പുതുക്കാട്‍, കോഴിക്കോട്‍ നോർത്ത്‍, തളിപ്പറമ്പ്‍ എന്നീ നാല് നിയോജക മണ്ഡലത്തിലുൾപ്പെടെ ഹൈടെക്‍ പദ്ധതി പൈലറ്റടിസ്ഥാനത്തിൽ പൂർത്തീകരിച്ച 139 സ്‍കൂളിനെ ചടങ്ങിൽ വീഡിയോ കോൺഫറൻസുവഴി ബന്ധിപ്പിച്ചു. 45,000 ക്ലാസ്‍ മുറിയിലേക്കുള്ള ലാപ്ടോപ്‍, പ്രൊജക്ടർ, മൗണ്ടിങ്‍ കിറ്റ്, സൗണ്ട്‍ സിസ്റ്റം, ബ്രോഡ്‍ബ്രാൻഡ്‍ ഇന്റർനെറ്റ് എന്നിവ കൈറ്റ് ലഭ്യമാക്കും.