കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി

Friday, February 09 2018
img

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല വ്യാജപ്രചരണം നടത്തി അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം പറഞ്ഞു.

നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനുകളിലും ഇത്തരം കേസുകളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തത്കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക സോഷ്യല്‍ മീഡിയാ സെല്‍ തന്നെ രൂപീകരിച്ചുവെന്നും മനോജ് എബ്രഹാം പറഞ്ഞു.